ന്യൂഡൽഹി: യോഗദിന പരിപാടിയിൽ പങ്കെടുക്കാതിരുന്ന ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തഞ്ഞുവയ്ക്കുമെന്ന ഉത്തരവുമായി വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഹാജർ നില കുറവായ സാഹചര്യത്തിലായിരുന്നു വിവാദ ഉത്തരവ്. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അറന്നൂറിലേറെ ജീവനക്കാർ ഉണ്ടെങ്കിലും പരിപാടിയിൽ പങ്കെടുത്തത് 75 പേർ മാത്രമാണ്. ഈ സാഹചര്യത്തിൽ മുൻകൂർ അറിയിപ്പില്ലാതെ ഹാജരാകാതിരുന്ന ജീവനക്കാരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. പങ്കെടുക്കാതിരുന്ന കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് ജില്ലാ ഭരണകൂടം വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികമല്ലെങ്കിൽ ജൂൺ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കണമെന്നായിരുന്നു വിവാദ ഉത്തരവിലെ നിർദേശം. എന്നാൽ ഉത്തരവ് വിവാദമായതിന് പിന്നാലെ അധികൃതർ പിൻവലിച്ചു. എല്ലാവർഷവും ജൂൺ 21ന് രാജവ്യാപകമായി യോഗാദിനം ആഘോഷിക്കാറുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാർ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടെങ്കിലും ഇത് നിർബന്ധമല്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























