സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം
വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില്‍ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും.
വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 2025 ജൂണ്‍ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 0468 2222657

ഓക്സിലോ കാമ്പയിന്‍: വിവരശേഖരണം നടത്തി
ജില്ലയില്‍ ഓക്സിലോ കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ടത്തില്‍ അംഗമല്ലാത്തവരുടെ വിവരശേഖരണം നടത്തി. ആദ്യഘട്ടമായി പറക്കോട് ബ്ലോക്കിലെ 8 സിഡിഎസുകളിലെ 18 – 40 വരെ പ്രായമുള്ളവരുടെ വിവരം ശേഖരിച്ചു. വാര്‍ഡ്തലങ്ങളില്‍ യുവതി സംഗമത്തിലൂടെ ഓക്സിലറി ഗ്രൂപ്പുകള്‍ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കും. കുടുംബശ്രീ മുഖേന യുവതികളുടെ സമഗ്ര വികസനത്തിനാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് അംഗങ്ങളാകാം. പത്തനംതിട്ട ജില്ലയിലെ എല്ലാ സിഡിഎസുകളിലും പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് വിവരശേഖരണം നടത്തും.

ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന്
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അഭിമുഖം ജൂണ്‍ 25ന്
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) യില്‍ പ്രിന്റിംഗ് പ്രൊജക്ടുകളിലേക്ക് താല്‍കാലികമായി ഇന്‍സ്‌പെക്ഷന്‍/ പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളെ ആവശ്യമുണ്ട്. 10 ഒഴിവ്. പ്രതിദിനം 675 രൂപ ദിവസവേതന നിരക്കില്‍ 179 ദിവസം വരെയാണ് നിയമനം. 2024 ജൂണ്‍ 24ന് 50 വയസില്‍ കൂടരുത്. യോഗ്യത-എസ് എസ് എല്‍ സി അല്ലെങ്കില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). പ്രിന്റിംഗ് സ്ഥാപനത്തില്‍ ജോലിപരിചയം ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തെളിയിക്കുന്ന അസലും പകര്‍പ്പും സഹിതം സി-ഡിറ്റ് തിരുവനന്തപുരം, തിരുവല്ലം മെയിന്‍ കാമ്പസില്‍ ജൂണ്‍ 25ന് രാവിലെ 11 മുതല്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 918921412961. വെബ്‌സൈറ്റ് : www.cdit.org, www.careers.cdit.org\

ടെന്‍ഡര്‍
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പുരുഷ സെക്യൂരിറ്റിമാരെ (എക്‌സ് മിലിട്ടറി) 2025 ജൂലൈ മുതല്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 28.

സ്‌പോട്ട്അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) പത്തനംതിട്ടയില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ് എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി-കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി-കോം അക്കൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍ :9446302066, 8547124193, 7034612362.

ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം’ വിഷയത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 8304948553, 9496332048, 04734 299869.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...

പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ...