സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ സർക്കാർ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിനായി ഓർഡിനൻസ് ഇറക്കാനാണ് ആലോചന. ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്ന കാര്യം വ്യക്തമല്ല. ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ നിയമ വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയിരുന്നു. ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാൻ നിർദേശിച്ച ഗവർണറുടെ നിലപാട് സർക്കാർ തീരുമാനത്തിന് ആക്കം കൂട്ടി.

നേരത്തെ ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി മേനോൻ കമ്മീഷനും നിർദ്ദേശിച്ചിരുന്നു. യുജിസി മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്. ഗവർണർക്കുള്ള ചാൻസലർ പദവി നിയമസഭ നൽകിയ അധികാരമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കുന്നതിൽ ഭരണഘടനാ പ്രശ്‌നങ്ങളില്ലെന്ന് സർക്കാർ ആവർത്തിക്കുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...