കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ  പ്രസിഡന്‍റായി എത്തുന്നത്.

1972 ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008, 2009) വിജയിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞത് ഇന്നും റെക്കോര്‍ഡാണ്. 2009-2019 കാലയളവിൽ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു ഖാർഗെ. 2014-2019 കാലത്ത് മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ 01 വരെ രാജ്യസഭാഗം. ഇടക്കാലത്ത് അദ്ദേഹം റെയിൽവേ മന്ത്രിയും തൊഴിൽ മന്ത്രിയുമായിരുന്നു. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

എംഎല്‍എ ആയിരുന്ന ദീര്‍ഘ കാലത്തിനിടെയില്‍ ഒക്‌ട്രോയ് അബോലിഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ  റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ ദേവരാജ് ഉർസ് സർക്കാർ ഒന്നിലധികം പോയിന്‍റുകളിൽ ഒക്ട്രോയ് ലെവി നിർത്തലാക്കിയത്. 1974-ൽ, സർക്കാർ ഉടമസ്ഥതയിലുള്ള ലെതർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ  ചെയർമാനായി. തുടര്‍ന്ന് ചെരുപ്പ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. ഇക്കാലത്ത് തുകല്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം വർക്ക് ഷെഡുകൾ കം റെസിഡൻസ് നിർമ്മിച്ചു.

1976-ൽ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ  സഹമന്ത്രിയായിരിക്കുമ്പോഴാണ് 16,000-ലധികം എസ്‌സി/എസ്ടി അധ്യാപകരുടെ ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താനായി അവരെ നേരിട്ട് സർവീസിലേക്ക് റിക്രൂട്ട് ചെയ്തത്. എസ്‌സി/എസ്ടി മാനേജ്‌മെന്‍റുകൾ നടത്തുന്ന സ്‌കൂളുകൾക്ക് ഗ്രാന്‍റ്-ഇൻ-എയ്ഡ് കോഡിന് കീഴിലുള്ള ഗ്രാന്‍റുകൾ സംസ്ഥാനത്ത് ആദ്യമായി വിതരണം ചെയ്തതും ഖാര്‍ഗെ ആയിരുന്നു.

അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...