Saturday, July 5, 2025 3:58 am

പ്രായപരിധി 75 വയസ്സ് ; അംഗങ്ങൾ കൂടിയിട്ട് കാര്യമില്ല – ഗുണമേന്മയുള്ളവർ വേണം : കോടിയേരി ബാലകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി കമ്മിറ്റികളിലെ ഉയർന്ന പ്രായപരിധി 75 വയസ്സാക്കി സിപിഎം. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ വരെ ഉയർന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും വഞ്ചിയൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തും. ഏരിയാ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെ രണ്ടു പേരെന്നത് നിർബന്ധമാക്കും.

പാർട്ടി പ്രവർത്തകർ അധികാര ദല്ലാൾ ആകരുതെന്നു കോടിയേരി പറഞ്ഞു. സ്വയം അധികാര കേന്ദ്രമായി മാറരുത്. പാർട്ടി ഓഫിസുകളിലും മന്ത്രിമാരുടെ ഓഫിസിലും വരുന്നവർക്കു നീതി നൽകണം. ഇത് പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണം. പാർട്ടി ലെവി മാസത്തിലാക്കണം. വർഷത്തിൽ നൽകുന്ന രീതി മാറ്റണം. വരുമാനത്തിന് അനുസരിച്ച് ലെവി നൽകണം. അംഗങ്ങളുടെ എണ്ണം വർധിച്ചിട്ടു കാര്യമില്ല. ഗുണമേന്മയുള്ള പാർട്ടി അംഗങ്ങൾ വേണം.

എൽഡിഎഫിന് എതിരായി വോട്ടു ചെയ്തവർക്കു കൂടി സേവനം ചെയ്യാനാണ് ഭരണമെന്ന് ഓർക്കണം. സ്ത്രീകൾ, പട്ടികജാതി, പിന്നോക്ക, ന്യൂനപക്ഷ, സാമ്പത്തിക പിന്നോക്ക അവസ്ഥയിലുള്ളവർക്ക് സർക്കാർ മുൻഗണന നൽകും. ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതിദരിദ്രരെ കണ്ടെത്തും. വർഗീയ, ജാതി സംഘടനകൾ വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്നു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റി ഇതിനെ ചെറുക്കണം. സാക്ഷരതാ പ്രസ്ഥാനം പോലുള്ള ഉത്തരവാദിത്തമായി ഇതിനെ കാണണമെന്നും കോടിയേരി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...