പരിഭ്രാന്തി സൃഷ്ടിച്ച സന്ദേശം ബോധവല്‍ക്കരണത്തിന് വഴിമാറി ; കടയ്ക്കാട്ടെ ദുരന്ത നിവാരണ മോക്ഡ്രില്‍ ശ്രദ്ധേയമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പന്തളം കടയ്ക്കാട് ദേവീക്ഷേത്ര സത്ര കടവിന് സമീപം അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് കന്നിയേലതുണ്ടില്‍ ചീര്‍പ്പ് ഭാഗത്ത് നിരവധി ആളുകള്‍ കുടുങ്ങിയിരിക്കുന്നുവെന്ന സന്ദേശം കുറച്ചു സമയത്തേക്കെങ്കിലും ആശങ്കപടര്‍ത്തി. ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായി രക്ഷാപ്രവര്‍ത്തന ദൗത്യം നടത്തിയപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആശങ്ക ആശ്വാസത്തിനും ബോധവല്‍ക്കരണത്തിനും വഴിമാറി.

റവന്യൂ, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, പോലീസ്, പന്തളം നഗരസഭ, കെഎസ്ഇബി എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ സംഘടിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്നു വിലയിരുത്തുന്നതിനുള്ള പരിശീലനത്തിനും ബോധവല്‍ക്കരണത്തിനുമാണ് ആധുനിക  ഉപകരണങ്ങളുടെ സഹായത്തോടെ മോക്ഡ്രില്‍ നടത്തിയത്.

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി. റബ്ബര്‍ ബോട്ട് (ഡിങ്കി), സ്ട്രച്ചര്‍, ലൈഫ് ബോയി, ലൈഫ് ജാക്കറ്റ്, റോപ്പ്, ആംബുലന്‍സ് തുടങ്ങിയവ മോക്ഡ്രില്ലിന് ഉപയോഗിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റില്‍ നിന്ന് മോക്ഡ്രില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ മോക്ഡ്രില്‍ ഏകോപിപ്പിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, നഗരസഭ കൗണ്‍സിലര്‍  കെ.ആര്‍. രവി, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, അടൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍,  എസ്‌ഐ ബി. ശ്രീജിത്ത്, കുരമ്പാല വില്ലേജ് ഓഫീസര്‍ ജി.അനന്ദകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...