സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ സീഡ്‌സ്‌കേപ്പ് 2.0 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍  ‘സീഡ്‌സ്‌കേപ്പ് 2.0’ സംഘടിപ്പിച്ചു.  വിദ്യാര്‍ഥികളുടെ ഡിസൈനുകളുടെ പ്രദര്‍ശനവും ഡിസൈന്‍ സംബന്ധിയായ സംവാദവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഡിസൈനിങ്ങില്‍ തങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്തങ്ങളായ രീതികള്‍ പ്രശസ്ത ഡിസൈനര്‍മാരായ സാമിറ റാത്തോഡ്, ബിജോയ് രാമചന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. തുടര്‍ന്ന് കെട്ടിടനിര്‍മാണത്തിലെ ഡിസൈന്‍ ചിന്തകളെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ സീഡ് അക്കാദമിക് കൗണ്‍സില്‍ മേധാവി ഡോ. എ. ശ്രീവത്സന്‍, ആര്‍ക്കിടെക്റ്റ് സിറില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ പുതിയ കാല്‍വെപ്പ് നടത്തുന്നതിന്റെ ഭാഗമായി അഹമദാബാദിലെ സെപ്റ്റ് (CEPT) യൂണിവേഴ്‌സിറ്റിയുമായി സീഡ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സീഡ് ചെയര്‍മാന്‍ അഡ്വ. ടി.എസ്. റഷീദ്, സെപ്റ്റ് യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി പ്രൊവോസ്റ്റ് പ്രൊഫ. ചിരായു ഭട്ട് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സീഡ് പ്രിന്‍സിപ്പല്‍ കൂടിയായ പ്രമുഖ വാസ്തുശില്‍പി സെബാസ്റ്റ്യന്‍ ജോസ്, അക്കാഡമിക് തലവന്‍ രാജശേഖര്‍ സി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങി 250-ലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....