സ്ഥാനമൊഴിയാത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്വന്തം മുന്നണിയുടെ അവിശ്വാസ പ്രമേയം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ധാരണാ കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്വന്തം മുന്നണിയുടെ അവിശ്വാസ പ്രമേയം. കസേര ഉറപ്പിക്കാന്‍ മറുകണ്ടം ചാടാന്‍ ഒരുങ്ങി പ്രസിഡന്റ്‌. വരണാധികാരിയായ കോയിപ്രം ബി.ഡി.ഓ പ്രമേയം പരിഗണിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. സ്വതന്ത്രയായി വിജയിക്കുകയും പിന്നീട് എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റാവുകയും ചെയ്ത സൗമ്യ ജോബിയ്ക്കെതിരേയാണ് സ്വന്തം മുന്നണിക്കാര്‍ തന്നെ അവിശ്വാസത്തിന് നോട്ടീസ് കൊടുത്തത്.

13 അംഗ പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിനുള്ളത്. ഏഴംഗങ്ങള്‍ എല്‍.ഡി.എഫിനും ആറു പേര്‍ യു.ഡി.എഫിനുമുണ്ട്.
സ്വതന്ത്രാംഗത്തിന്റെ പിന്തുണയിലാണ് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചത്. ആദ്യത്തെ ഒരു വര്‍ഷമാണ് സൗമ്യയ്ക്ക് നല്‍കിയിരുന്നതെന്ന് എല്‍.ഡി.എഫ് പറയുന്നു. ആ കാലാവധി കഴിഞ്ഞ ഡിസംബര്‍ 29 ന് അവസാനിച്ചുവത്രേ. എന്നിട്ടും ധാരണ പാലിക്കാതെ വന്നതിനാലാണ് അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. പ്രമേയ നോട്ടീസില്‍ സൗമ്യ ഒഴികെ ആറംഗങ്ങള്‍ ഒപ്പിട്ടു. പ്രമേയം പാസാകണമെങ്കില്‍ എല്‍.ഡി.എഫിന് ഏഴംഗങ്ങളുടെ പിന്തുണ വേണം. യു.ഡി.എഫ് സൗമ്യയ്ക്കൊപ്പം നിന്നാല്‍ പ്രമേയം പരാജയപ്പെടും. പ്രമേയം വിജയിപ്പിക്കണമെങ്കില്‍ ഒരു വോട്ട് യു.ഡി.എഫ് പക്ഷത്തു നിന്ന് കിട്ടണം. അങ്ങനെ ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് എല്‍.ഡി.എഫ് പറയുന്നത്.

അഞ്ചാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രയായിട്ടാണ് സൗമ്യ വിജയിച്ചത്. സി.പി.എം ചിഹ്നത്തില്‍ വിജയിച്ച സാബു ബഹനാന്‍, ഷിജു പി. കുരുവിള, കെ.ഒ. മോഹന്‍ദാസ് സ്വതന്ത്രംഗങ്ങളായ ശോശാമ്മ തോമസ്, റേച്ചല്‍ ബോബന്‍, റോഷ്നി ബിജു എന്നിവരാണ് അവിശ്വാസ നോട്ടീസ് നല്‍കിയിരിക്കുന്നത്. സൗമ്യ യു.ഡി.എഫിനൊപ്പം ചേരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന നിര്‍ദേശം ഒരു ഘടകത്തില്‍ നിന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സൗമ്യ ജോബി പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് ഇടതു മുന്നണിയിലെ നാലംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് യു.ഡി.എഫിലെ നാലംഗങ്ങള്‍ വോട്ട് ചെയ്തതിനാല്‍ എല്‍.ഡി.എഫ് ഭരണത്തിലെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...