Saturday, April 20, 2024 1:09 pm

റോഡിൽ അലയുന്ന കന്നുകാലികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ വിവിധ സ്ഥലങ്ങളിൽ റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. കോന്നി ചെങ്ങറ, അതുംബുംകുളം, കല്ലേലി, കൊക്കാതോട് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കന്നുകാലികൾ റോഡിൽ ഇറങ്ങുന്നത്. വനത്തിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇവറ്റകളെ മേയാൻ അഴിച്ച് വിടുകയാണ് പതിവ്. ഇത് ചില സമയത്ത് ഉടമകളുടെ വീട്ടിൽ തിരികെ എത്താതെ റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ചെയ്യുന്നത്.

Lok Sabha Elections 2024 - Kerala

പലപ്പോഴും റോഡിൽ നിലയുറപ്പിക്കുന്ന കന്നുകാലികൾ വാഹനങ്ങൾ അടുത്ത് എത്തി ഹോൺ മുഴക്കിയാലും മാറില്ല. അപകടകാരികളായ കാളകളും പശുക്കളും ഇതിലുണ്ട്. രാത്രിയിലും മറ്റും മണിക്കൂറുകൾ റോഡിൽ നില ഉറപ്പിക്കുന്ന കന്നുകാലികൾ കടന്ന് പോയതിന് ശേഷമാണ് വാഹനങ്ങൾ കടന്ന് പോകാൻ കഴിയുന്നതും. വാഹന യാത്രക്കാരെ പോലെ കാൽ നട യാത്രക്കാരും ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

കോന്നി തണ്ണിത്തോട് റോഡിൽ അതുംബുകുളം ഭാഗത്തും ഇതാണ് അവസ്ഥ. രാത്രിയും പകലും ഇവിടെ പശുക്കൾ ഇറങ്ങി നിൽക്കാറുണ്ട്. ഇരു ചക്ര വാഹന യാത്രക്കാർക്ക് ഇത് വലിയ അപകട ഭീഷണി ഉയർത്തുന്നു. ഉടമസ്ഥർ ഇല്ലാത്ത കന്ന്കാലികളും ഇത്തരത്തിൽ ഉണ്ടെന്ന് പറയുന്നു. വളവുകളിൽ ആണ് ഇത് പലപ്പോഴും കാണപ്പെടുന്നത്. വളവ് തിരിഞ്ഞ് വരുന്ന യാത്രക്കാർ ഇത് ശ്രദ്ധിക്കാതെ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും ; കെ കെ ശൈലജ

0
വടകര : നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയുമെന്ന്...

ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല ; അമിത് ഷാ

0
ഡൽഹി: ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

0
കോഴിക്കോട് : കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി. 84ആം...

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി...

0
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച്...