അതുമ്പുംകുളത്ത്‌ ഓൾഡ് എജ് ഹോം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി അതുംമ്പുംകുളത്തെ ശ്രീമതി. ജഗദമ്മ കുട്ടപ്പൻ സംഭാവന നൽകിയ ഒരേക്കർ 30 സെൻറ് സ്ഥലത്ത് ഓൾഡ് ഏജ് ഹോം പണിയാനുള്ള പദ്ധതിക്ക് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം അംഗീകാരം നൽകി. 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആണ് ഇവിടെ പരിചരിക്കാൻ ഉദ്ദേശിക്കുന്നത്. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു.

പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി കെ എസ് ശശികുമാർ റിപ്പോർട്ടും ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. രാജപ്പൻ ആചാരി, ജഗദമ്മ കുട്ടപ്പൻ, റവ.ജിജി തോമസ്, സ്നേഹാലയം അഡ്മിനിസ്ട്രേറർ സോമനാഥൻ, സെക്രട്ടറി ലത എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, റവ.ജോർജ് ഡേവിഡ്, റവ.ജിജി തോമസ്, ജിജി സജി (രക്ഷാധികാരി ) ശ്യാംലാൽ (പ്രസിഡൻ്റ്) കെ എസ് ശശികുമാർ (സെക്രട്ടറി) സി സുരേഷ് (ട്രഷറർ) ബിജു ഇല്ലിരിക്കൽ, വിൽസൺ ജോസഫ് ( പ്രസിഡൻ്റ്) ടി രാജേഷ് കുമാർ, വർഗ്ഗീസ് ബേബി (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...