വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് ; ടി.ടി അഹമ്മദ് പ്രസിഡന്റ് – ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരഭവനില്‍ കൂടിയ  യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്  അധ്യക്ഷത വഹിച്ചു. 35 വര്‍ഷത്തിലധികമായി പത്തനംതിട്ട നഗരസഭാ പ്രദേശത്ത് വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്ന വ്യാപാര പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. വ്യാപാരികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കി. യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി ടി.ടി അഹമ്മദ് ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഗീവര്‍ ജോസ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജയകുമാര്‍, സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം എന്‍.എം.ഷാജഹാന്‍,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി  പ്രസിഡന്റ് – ടി.ടി അഹമ്മദ് അല്‍ മനാ ട്രേഡിംഗ് , ജനറല്‍ സെക്രട്ടറി – ജോര്‍ജ്ജ് വര്‍ഗീസ്‌ അജന്ത പ്രസ് , ട്രഷറര്‍ – ഗീവര്‍ ജോസ് കുന്നംകുളം സ്റ്റേഷനറി , വൈസ് പ്രസിഡന്റ്മാര്‍ – പ്രകാശ് ഇഞ്ചത്താനം ഹോട്ട് ട്രാക്ക് സ്റ്റുഡിയോ, മുഹമ്മദ്‌ ഹനീഫ് ജാസ്മിന്‍ കോള്‍ഡ് സ്റ്റോറേജ് , ജോര്‍ജ്ജ്  വര്‍ഗീസ്‌ വോക്കേഴ്സ് ട്രാവല്‍സ്, സലിംകുമാര്‍ ഹോട്ടല്‍ ഹെയ് ഡേ, സെക്രട്ടറിമാര്‍ – കെ.സി വര്‍ഗീസ്‌ സൂപ്പര്‍ അലുമിനിയം, മിത്രന്‍ ചിത്രരംഗ്, അഹമ്മദ്‌ സാലി സജിത ഏജന്‍സീസ്, ഹനീഫ ഹാഷിമ ചിപ്സ് എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...