ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബോർഡ്‌ മെമ്പർ കവിത.എസ്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബീന എസ്.ബി, ജില്ലാ യൂത്ത് കോർഡിനേറ്റർ ബിബിൻ എബ്രഹാം, പഞ്ചായത്ത് മുൻസിപ്പൽ കോർഡിനേറ്റർമാരായ ഷാനവാസ് പന്തളം, പ്രശാന്ത് കടമ്പനാട് എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 4,5 രണ്ട് ദിവസങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് ഇരുപത്തയ്യാരം (25000) രൂപയും രണ്ടാം സമ്മാനം പതിനയ്യായിരം (15000) രൂപയും  മൂന്നാം സമ്മാനം പതിനായിരം (10000) രൂപയും ആണ് ലഭിക്കുന്നത്. ജില്ലയിൽ നിന്ന് വിജയിക്കുന്ന ടീമുകൾക്ക് സംസ്ഥാന തലത്തിൽ മൽസരം ഉണ്ടായിരിക്കും. ജില്ലയിൽ നിന്ന് നാൽപത്തിയഞ്ച് (45) ടീമുകളാണ് ഈ ടൂർണമെന്‍റിൽ പങ്കെടുകുന്നത്. ജില്ലയിൽ നിന്ന് വിജയിക്കുന്ന ടീമിനുള്ള സമ്മാനദാനം അന്തർ ദേശീയ ഫുട്ബോൾ താരം കെ.റ്റി ചാക്കോ നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...