ലഹരിമരുന്നുകളുടെ ഉപയോഗം : സ്‌കാനിങ് വാഹനം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍ പുറത്തിറങ്ങി. ഇതിനകം വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്.

ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക, ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. കൂടെ പ്രിന്‍റ് ലഭിക്കുന്നതാണ്. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തുക. പൂര്‍ണമായും ശീതീകരിച്ചതാണ് വാഹനം. പത്തനംതിട്ട ജില്ലയില്‍ എത്തിയ ആല്‍ക്കോ വാന്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുക്കര്‍ മഹാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

രണ്ടരലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ. സാബു, ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി എസ്. വിദ്യാധരന്‍, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...