ലോക ടൂറിസം ദിനം : എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്കുമായി ഹിൽഡെഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 നോട് അനുബന്ധിച്ച് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ(ഹിൽഡെഫ് ) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 27 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന”എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്ക്” എന്ന പേരിൽ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. ഏതൊരാൾക്കും കേരളത്തനിമയുള്ള ഏത് വിഷയവും പശ്ചാത്തലമാക്കി സെൽഫികൾ എടുത്ത്  ഹിൽഡെഫിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജിൽ ടാഗ് ചെയ്യാം. ഫോട്ടോഗ്രാഫി വിദഗ്ധർ അടങ്ങുന്ന സമിതിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. എം.പി.മാർ, എം.എൽ.എ.മാർ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. വിജയികൾക്ക് സമ്മാനമായി ആകർഷകമായ ടൂറിസം പാക്കേജുകൾ ലഭിക്കും.

ഹിൽഡെഫിന്റെ യുവസാമൂഹിക പ്രവർത്തകരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതൊരാൾക്കും പ്രസ്തുത പരിപാടിയിൽ പങ്കാളികളാകാം. തനതായ കേരള സംസ്കാരത്തെ ലോക ശ്രദ്ധയിലെത്തിക്കുക, പ്രളയവും കൊറോണയും തളർത്തിയ കേരളത്തിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക, ടൂറിസം മേഖല ഉപജീവനമാക്കിയവർക്ക് പുത്തൻ ഉണർവേകുക, തുടങ്ങിയവയാണ് ഹിൽഡെഫ് ലക്ഷ്യവയ്ക്കുന്നത്. ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത നമ്മുടെ ഗ്രാമീണഭംഗികൾ ലോകത്തെ പരിചയപ്പെടുത്തുക വഴി ഇക്കോ ടൂറിസം, ഹിൽ ടൂറിസം, അഡ്‌വെൻച്വർ ടൂറിസം, മെഡിക്കൽ ടൂറിസം, സ്പോർട്സ് ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങളും തൊഴിലിടങ്ങളും സൃഷ്ടിക്കാനാകും.

സെപ്റ്റംബർ 27ന് രാവിലെ 11 മണിക്ക് ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജ് അങ്കണത്തിൽ പ്രിൻസിപ്പാൾ ഡോ. വി.എസ്.ജോയ് “എന്റെ നാട് എന്റെ സൗന്ദര്യം എന്റെ നാടിന് ഒരു ക്ലിക്ക്’ എന്ന  സെൽഫി മത്സരം ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ കോ -കോഡിനേറ്റർസ് ആയ ആശ എസ്. നായർ മേഘ്ന ജോക്കബ്. പി, കൺവീനേർസ് ആയ ഹന്ന അലക്‌സാന്ഡര് ടീന പ്രിൻസ് ക്രിസ്റ്റീന സജി, പി.ആർ.ഒ, ഗായത്രി രാജൻ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...