കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്കൃത സർവ്വകലാകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ആരംഭിച്ച മാതൃകാ വിദ്യാലയ പദ്ധതിയുൾപ്പെട്ട 50 വിദ്യാലയങ്ങളിലെ സംസ്കൃത അദ്ധ്യാപകര്‍ക്ക് ഓറിയന്‍റേഷന്‍ കോഴ്സ് സംഘടിപ്പിച്ചു. കാലടി മുഖ്യക്യാമ്പസിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാര്‍ ഹാളിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ കോഴ്സ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.എം.ബി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഡോ ടി. മിനി, ജോയിന്റ് രജിസ്ട്രാർ ഡോ. സുഖേഷ് കെ. ദിവാകർ, ഡോ. കെ. വി. അജിത്കുമാർ, ഡോ.കെ. രമാദേവി അമ്മ, ഡോ. എസ്. ഷീബ, ഡോ. കെ. പി. വിജയലക്ഷ്മി, ഡോ. എ. യു. കിരണ്‍, ഡോ. എം. സത്യന്‍, ഡോ. ടി. എസ്. നിഷാദ്, ഡോ. കെ. എല്‍. പത്മദാസ്, ഡോ. വി.ആര്‍. അരുണ്‍ ജഗന്നാഥന്‍, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























