കോട്ടയം: അലങ്കാരക്കോഴി കര്‍ഷകര്‍ക്ക് വേണ്ടി സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര വിദഗ്ധന്‍ നയിക്കുന്ന പഠനക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി ഒന്നിന് നടത്തും. അലങ്കാര കോഴി കര്‍ഷകരുടെ കൂട്ടായ്മയായ ഓര്‍ണമെന്റല്‍ പൗള്‍ട്രി അസോസിയേഷന്‍ (ഒ.പി.എ) ഒരുക്കുന്ന ക്ലാസ് പാളയം മെട്രോ ടവറിലാണ് നടക്കുന്നത്. യൂറോപ്പിലെ മികച്ച ഫാന്‍സി പൗള്‍ട്രി ബ്രീഡര്‍ ടുറാന്‍ ഒകാക്ടൂര്‍ക്ക് (തുര്‍ക്കി) ക്ലാസ് നയിക്കും. അലങ്കാര കോഴികളെ എങ്ങനെ പ്രദര്‍ശനമത്സരങ്ങളില്‍ അണിനിരത്താം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക- 7293516434 (സുജിത് കുര്യന്‍-സെക്രട്ടറി), 7907425513 (ഹരികുമാര്‍-ട്രഷറര്‍), 9048725235 (അബ്ദുള്‍ മുനീര്‍).
അലങ്കാരകോഴി കര്‍ഷകര്‍ക്കായി രാജ്യാന്തര വിദഗ്ധന്‍ നയിക്കുന്ന പഠനക്ലാസ് ഫെബ്രുവരി ഒന്നിന് കോഴിക്കോട്ട്
RECENT NEWS
Advertisment