നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സംസ്‌കാരം ക്രിസ്തീയ വിശ്വാസ സാഹചര്യത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണം : ഫാ. ടൈറ്റസ് ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സംസ്‌കാരം ക്രിസ്തീയ വിശ്വാസ സാഹചര്യത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി റവ. ഫാ. ടൈറ്റസ് ജോര്‍ജ്ജ് പറഞ്ഞു. മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന സുവിശേഷസംഘം, പ്രാര്‍ത്ഥനായോഗം ഐനാംസ് സംയുക്ത സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭകളുടെ ഐക്യത്തിനും വളര്‍ച്ചക്കും യോചിച്ച നേതൃത്വം നല്‍കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനമല്ല മന:പരിവര്‍ത്തനമാണ് സഭയുടെ മിഷന്‍. ഇത് ഇന്നത്തെ വര്‍ഗ്ഗീയ വിഭാഗ്ഗീയ ചിന്തകളെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സുവിശേഷസംഘം വൈസ് പ്രസിഡന്റ് ഫാ. ജോര്‍ജ്ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഫാ. തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍ മുഖ്യപ്രഭാഷണം നടത്തി. സഭാ മിഷന്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. സി. മാണി, പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാ. ലെസ്ലി പി. ചെറിയാന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഫാ. ഗബ്രിയേല്‍ ജോസഫ്, ഭദ്രാസന കൗണ്‍സില്‍ അംഗം കെ. വി. ജേക്കബ്, സുവിശേഷസംഘം ഭദ്രാസന ജനറല്‍ സെക്രട്ടറി വി.വി. ഏബ്രഹാം, ഐനാംസ് കേന്ദ്ര ജനറല്‍ സെക്രട്ടറി തോമസ് പോള്‍, പ്രാര്‍ത്ഥനായോഗം ഭദ്രാസന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വെന്‍ഷന്‍ ഉദ്ഘാടന ദിനമായ നാളെ രാവിലെ 8ന് സുല്‍ത്താന്‍ ബെത്തേരി ഭദ്രാസനാധിപന്‍ അഭി. ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മീകത്വത്തിലും റെമ്പാച്ഛന്‍മാരുടെ സഹകാര്‍മ്മീകത്വത്തിലും വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 9.30ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനാധിപനുമായ അഭി. കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് 105ആമത് മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്ള്‍സ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കേരളാ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തും. 10.30ന് ബാലികാ ബാല സംഗമത്തിന് സിജു തോമസ് ചങ്ങനാശ്ശേരി നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം 2ന് നടക്കുന്ന യുവതീ യുവജന സംഗമത്തില്‍ കാതോലിക്കേറ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. റിജോ ജോണ്‍ ശങ്കരത്തില്‍ ക്ലാസ്സ് നയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...