വാക്ക് പാലിച്ച് ഡീൻ കുര്യാക്കോസ് എംപി ; ഉണ്ണിമായയ്ക്ക് വീടൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. കോട്ടപ്പടി ഉണ്ണിമായക്കും കുടുംബത്തിനും കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലു മാസം കൊണ്ടാണ് വീടിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പരേതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുമാരന്‍റെ വീട്ടില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായിട്ടുള്ള ടിവി കൈമാറുന്നതിന് എത്തിയപ്പോഴാണ് വീടിന്‍റെ ശോചനീയാവസ്ഥ എംപി നേരിട്ട് മനസിലാക്കിയത്. വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് എംപി അന്ന് ഉറപ്പു നല്‍കിയിരുന്നു. കുമാരന്‍റെ മരണശേഷം താമസിച്ചിരുന്ന സ്ഥലമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷമാണ് വീടിന്‍റെ തറക്കല്ലിട്ടത്.

വീടിരിക്കുന്ന സ്ഥലത്തിന്‍റെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം വന്നപ്പോള്‍ എംപി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ചുവെന്ന് ചില സാമൂഹ്യ വിരുദ്ധര്‍ നിജസ്ഥിതി മനസ്സിലാക്കാതെ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള മറുപടി കൂടിയാണ് ഉണ്ണിമായക്കുള്ള വീടെന്നു എംപി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം.കെ. വേണു, കോട്ടപ്പടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. സുരേഷ്, കെപിസിസി നിര്‍വാക സമിതിയംഗം പി.പി. ഉതുപ്പാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അബു മൊയ്ദീന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എം.എസ്. എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷെവ. ഷിബു തെക്കുംപുറം, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ബെന്നി പോള്‍, കെ.കെ. സജീവന്‍, അനൂപ് കാസിം, പഞ്ചായത്തംഗം ഷൈമോള്‍ ബേബി, ലിജോ ജോണി, ജെറിന്‍ ബേബി, വാഹിദ് പാനിപ്ര എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...