സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍.  സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് ഓര്‍ത്തഡോക്‌സ് സഭ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഇരുവിഭാഗങ്ങള്‍ക്കും സെമിത്തേരികള്‍ ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയത്.

പിന്നീട് അത് നിയമമാക്കുകയായിരുന്നു. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.ജസ്റ്റിസ് പി.വി ആശയാണ് ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ഈ മാസം 17നാണ് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...