ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ബുധനാഴ്ച രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു.

കോവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസറായിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അടിയന്തര ഉപയോഗത്തിന് വീണ്ടും അപേക്ഷ നല്‍കുമെന്നും ഫൈസര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാക്‌സിന്‍റെ ഉപയോഗത്തിനായി ഫൈസര്‍ അനുമതി തേടിയത്. എന്നാല്‍, ഇതിനുശേഷം അനുമതി തേടിയ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് ജനുവരിയില്‍ ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. സുരക്ഷയെക്കുറിച്ചറിയാന്‍ പ്രാദേശികതലത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാനുള്ള ഫൈസറിന്റെ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കോണ്‍ട്രോള്‍ ഓര്‍ഗൈനേഷന്‍ നിരസിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...