കൊച്ചി : ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുമായിട്ടാണ് കൂടിക്കാഴ്ച. കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച.
കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. രണ്ടു ബിഷപ്പുമാരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്.
പള്ളി തര്‍ക്കവും കേരളത്തിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്തതാണ് വിവരം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിവിധ സഭാ അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.