കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. കോൺഗ്രസിന്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന സണ്ണി ജോസഫിന്റെ പരാമർശത്തിനാണ് മറുപടി. കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണമെന്നത് പൗരന്മാരുടെ സ്വപ്നം. അവരെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമാണെന്ന് ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ സഭകൾ തുറന്നു പറയും. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല.

കാലാവസ്ഥ അനുകൂലമെന്ന് ചിലർ കണക്ക് കൂട്ടുന്നു. എന്നാൽ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ലെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. പിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രം​​ഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...