കൊച്ചി : ദൈവമില്ലാത്തവർ ദൈവത്തെ നിർവചിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഇറക്കിയ ഓർഡിനൻസിന് എതിരെയാണ് ഓർത്തഡോക്സ് സഭ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയം ഉണ്ടായാല്‍ ക്രിസ്തീയ സഭയുടെ അധികാരികളുടെ കീഴില്‍ പരിഹാരം കാണും .
സാധ്യമാകുന്നില്ലെന്ന കണ്ടാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായങ്ങളുടെ അടിസ്ഥാനത്തിലാകണം തീരുമാനം. അല്ലാതെ തങ്ങള്‍ക്കു ദൈവമില്ല ഞങ്ങള്‍ ദൈവവിശ്വാസികളല്ലെന്നു പറയുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരല്ല പള്ളിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ.