മാന്നാർ: യന്ത്രവൽകൃത നെൽകൃഷിയിലൂടെ കാർഷികരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ചെന്നിത്തല പാടശേഖരത്തിലെ കര്‍ഷകര്‍. നെൽകൃഷി കർഷകർക്ക് പുത്തൻ ഉണർവ് നൽകുന്ന നടപടിയാണിതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആലപ്പുഴ ജില്ല സൗത്ത് മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയുടെയും ഭാഗമായി ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ ലേബർ ഗ്രൂപ്പ് അംഗങ്ങൾ പാകി കിളിപ്പിച്ച ഞാറുകളുടെ നടീൽ ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
ചെന്നിത്തല വി ഇ ഓ മനോജ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ് സുമിത, ശിവരാജൻ,
കോഡിനേറ്റർ സൈബുന്നിസ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യന്ത്രം ഉപയോഗിച്ച് ഞാറു നടുവാന്‍ രണ്ടുദിവസത്തെ പരിശീലനവും നടന്നുവരുന്നു. ഓണപ്പാലത്തു ശ്രീലതയുടെ നേതൃത്വത്തിലാണ് പരിശീലനം.