പത്തനംതിട്ട: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സമാപനവും ഭദ്രാസനതല പഠനോപകരണ വിതരണത്തിന്റെ ഉത്ഘാടനവും തട്ട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സിംഹാസന ദേവാലയത്തിൽവെച്ച് നടന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സമാപന ഘട്ടം ഉദ്ഘടനം ചെയ്തു. ഇതോടെ മൂന്നു ഘട്ടമായി 500 ലേറെ കിറ്റുകൾ ഭദ്രാസനത്തിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യപ്പെട്ടു.
പഠനോപകരണ വിതരണത്തിന്റെ ഭദ്രാസനതല ഉദ്ഘടനം തുമ്പമൺ ഭദ്രാസന മെത്രാപോലീത്ത അഭി. കുരിയാക്കോസ് മാർ ക്ലിമിസ് തിരുമേനി നിര്‍വഹിച്ചു. തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു, ഫാ ഇടിക്കുള്ള ഡാനിയേൽ , ഭദ്രാസന ജനറൽ സെക്രട്ടറി രെഞ്ചു മുണ്ടിയിൽ, ഭദ്രാസന ജോയിന്റ് സെക്രട്ടറി ലിഡാ ഗ്രിഗറി, കേന്ദ്ര കമ്മറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ, അഡ്വ. ലിന്റോ മണ്ണിൽ, ജസ്റ്റിൻ, അഖിൽ, അനി കിഴക്കുപ്പുറം, അൻസു മേരി വർഗീസ്, മറീന എലിസബേത്ത് , അജിൽ ഡേവിഡ്, ജെറിൻ ജോയിസ്, തുടങ്ങിയവർ പ്രസംഗിച്ചു.
കേരള സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ മലശ്ശേരി യുവജനപ്രസ്ഥാന അംഗം റിബിൻ രാജുവിനെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് പന്തളം തെക്കേക്കര അംബേദ്കർ കോളനിയിലും അതിരുങ്കൾ പടപാറ മേഖലകളിലും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകി.