ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സമാപനവും ഭദ്രാസനതല പഠനോപകരണ വിതരണത്തിന്റെ ഉത്ഘാടനവും തട്ട സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് സിംഹാസന ദേവാലയത്തിൽവെച്ച് നടന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സമാപന ഘട്ടം ഉദ്ഘടനം ചെയ്തു. ഇതോടെ മൂന്നു ഘട്ടമായി 500 ലേറെ കിറ്റുകൾ ഭദ്രാസനത്തിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യപ്പെട്ടു.

പഠനോപകരണ വിതരണത്തിന്റെ ഭദ്രാസനതല ഉദ്ഘടനം തുമ്പമൺ ഭദ്രാസന മെത്രാപോലീത്ത അഭി. കുരിയാക്കോസ് മാർ ക്ലിമിസ് തിരുമേനി നിര്‍വഹിച്ചു. തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു, ഫാ ഇടിക്കുള്ള ഡാനിയേൽ , ഭദ്രാസന ജനറൽ സെക്രട്ടറി രെഞ്ചു മുണ്ടിയിൽ, ഭദ്രാസന ജോയിന്റ് സെക്രട്ടറി ലിഡാ ഗ്രിഗറി, കേന്ദ്ര കമ്മറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ, അഡ്വ. ലിന്റോ മണ്ണിൽ, ജസ്റ്റിൻ, അഖിൽ, അനി കിഴക്കുപ്പുറം, അൻസു മേരി വർഗീസ്, മറീന എലിസബേത്ത് , അജിൽ ഡേവിഡ്, ജെറിൻ ജോയിസ്, തുടങ്ങിയവർ പ്രസംഗിച്ചു.

കേരള സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ മലശ്ശേരി യുവജനപ്രസ്ഥാന അംഗം റിബിൻ രാജുവിനെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന്  പന്തളം തെക്കേക്കര അംബേദ്കർ കോളനിയിലും അതിരുങ്കൾ പടപാറ മേഖലകളിലും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...