Monday, May 12, 2025 11:19 am

പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ “ഒരുമ 2023” ഏപ്രിൽ 27 ന് ബഹ്‌റൈന്‍ ഇന്ത്യൻ ക്ലബ്ബിൽ

For full experience, Download our mobile application:
Get it on Google Play

ബഹ്‌റൈന്‍: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്  “ഒരുമ 2023” ഏപ്രിൽ 27 നു ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കും. മുഖ്യാതിഥിയായി പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്‌ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരും സീ ടിവി സരിഗമ ജേതാക്കളുമായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിക്കുന മ്യൂസിക് ഫെസ്റ്റും ഉണ്ടാകും. കൂടാതെ ബഹ്‌റിനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറും. ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പ്രവർത്തനം തുടങ്ങി മൂന്നാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ, സാമൂഹിക സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.അകാലത്തിൽ മരണപ്പെട്ട അസോസിയേഷനിലെ അംഗങ്ങളുടെ കുടുംബങ്ങൾക്ക് സഹായം, രോഗ പീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സ്വാന്തനം, ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും  ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഭക്ഷണ കിറ്റ് വിതരണം, തുടങ്ങിയ വിവിധ മേഖലകളിൽ അസോസിയേഷൻ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

“ഒരുമ 2023” ന്റെ നടത്തിപ്പിനുവേണ്ടി കൺവീനറായി ബോബി പുളിമൂട്ടിലിനെയും  കോ-ഓർഡിനേറ്റർമാരായി ഫിന്നി ഏബ്രഹാം, അനിൽ കുമാർ, ഷീലു വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, റോബിൻ ജോർജ്‌, ബിനു കോന്നി, വിനോജ്‌ മത്തായി, സുനു കുരുവിള, ലിജൊ ബാബു, വിനു കെ. എസ്, അജിത്, അജി ടി മാത്യു, ബിജൊ തോമസ്, അരുൺ കുമാർ, ബിജിൻ ശ്രീകുമാർ, ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ് തുടങ്ങിയവർ അടങ്ങിയ വിവിധ കമ്മറ്റികളില്‍ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കമാകും

0
റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ...

അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടർന്നാണ് താലിബാൻ...

പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല, പ്രവർത്തകർ ആണ് എന്റെ കരുത്ത് : കെ...

0
തിരുവനന്തപുരം : സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ...

മദ്യലഹരിയിൽ അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു

0
ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിക്കുന്നതിനിടെ...