മലപ്പുറം: ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കേസിലെ ഒന്നാംപ്രതി ഒതായി സ്വദേശി മാലങ്ങാടന്‍ ഷഫീഖാണ് സംഭവം നടന്ന് 24 വര്‍ഷത്തിന് ശേഷം അറസ്റ്റിലായത്. എം.എല്‍.എ പി വി അന്‍വറിന്റെ സഹോദരീപുത്രനാണ് ഷെഫീഖ്.
1995 ഏപ്രില്‍ 13നായിരുന്നു മനാഫ് കൊല്ലപ്പെട്ടത്. എടവണ്ണ ഒതായി അങ്ങാടിയില്‍വെച്ച് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പി വി അന്‍വര്‍ അടക്കം 21 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരു പ്രതി മരിക്കുകയും ചെയ്തതോടെ ഇപ്പോള്‍ കേസില്‍ നാലു പ്രതികളാണ് ഉള്ളത്. 24 വര്‍ഷമായി വിദേശത്ത് ഒളിവിലായിരുന്നു അന്‍വറിന്റെ സഹോദരീപുത്രനായ ഷെഫീഖ്. പി വി അന്‍വറിന്റെ മറ്റൊരു സഹോദരീപുത്രനും കേസിലെ മൂന്നാം പ്രതിയുമായിരുന്ന ഷെരീഫ് നേരത്തെ മഞ്ചേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. അന്‍വര്‍ കേസിലെ രണ്ടാം പ്രതിയായിരുന്നു.