വധൂവരന്മാര്‍ക്ക് ഇനി ക്വാറന്‍റീന്‍ വേണ്ട : കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്വാറന്‍റീനില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ഇനി ക്വാറന്‍റീന്‍ വേണ്ട. ഇവരോടൊപ്പമുള്ള അഞ്ചുപേര്‍ക്കും ക്വാറന്‍റീന്‍ നിര്‍ബന്ധമല്ല. ഏഴുദിവസം വരെ സംസ്ഥാനത്ത് ഇവര്‍ക്ക് തങ്ങാന്‍ കഴിയുന്നതാണ്. മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചിരിക്കണം. പുതിയ ഇളവുകള്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള ഇളവുകള്‍ക്കൊപ്പമാണ് പ്രഖ്യാപിച്ചത്.

ബിസിനസ് ആവശ്യങ്ങള്‍ക്കും ചികിത്സക്കും പരീക്ഷകള്‍ക്കും വരുന്നവര്‍ക്കാണ് നേരത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പരമാവധി ഏഴ് ദിവസം വരെ സംസ്ഥാനത്ത് താമസിക്കാവുന്നതാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ പരീക്ഷകള്‍ക്കോ ആയി എത്തുന്നവര്‍ക്ക് പരീക്ഷയുടെ മൂന്ന് ദിവസം മുമ്പ്  സംസ്ഥാനത്ത് പ്രവേശിക്കാം എന്നാണ് പുതുക്കിയ ചട്ടം. സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ്കൊറോണ ജാഗ്രതാ പോര്‍ട്ടലിലൂടെ ഇവര്‍ പ്രവേശന പാസിന് അപേക്ഷിക്കേണ്ടതാണ്. പരമാവധി ഏഴ് ദിവസം വരെ ഇവര്‍ക്ക് കേരളത്തില്‍ നില്‍ക്കാം. സംസ്ഥാനത്ത് എത്തുന്നവര്‍ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിമാരും ഉറപ്പ് വരുത്തണം എന്നും നിര്‍ദ്ദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...