ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുo : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏജന്റുമാര്‍ അല്ലെങ്കില്‍ കോണ്‍ട്രാക്ടര്‍മാര്‍ മുഖേന അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സും സ്ഥാപന ഉടമയുടെ രജിസ്ട്രേഷനും എടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇതര സംസ്ഥാന തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വേണ്ടി ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ‘ഗസ്റ്റ് ആപ്പി’ ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിലാളികള്‍ക്ക് ഐ ഡി കാര്‍ഡ് വിതരണം ചെയ്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

2010 ല്‍ ആരംഭിച്ച കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വ രജിസ്ട്രേഷന്‍ താരതമ്യേന കുറവാണ്. നിലവില്‍ 58,888 അതിഥി തൊഴിലാളികള്‍ ആണ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച്‌ നല്‍കുന്നതിനും ഫോട്ടോ നല്‍കുന്നതിനും അതിഥി തൊഴിലാളികള്‍ വിമുഖത കാട്ടുന്നതാണ് അംഗത്വം വര്‍ധിക്കാതിരിക്കാന്‍ കാരണം. ഈ സാഹചര്യം കണക്കിലെടുത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിനായാണ് ‘ഗസ്റ്റ് ആപ്പ്’ എന്നപേരില്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.

ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഐഡി കാര്‍ഡ് തൊഴിലാളികളുടെ വാട്സ്‌ആപ്പ് നമ്പറില്‍ ലഭിക്കുന്ന സംവിധാനവും ആപ്പില്‍ ലഭ്യമാണ്. അര്‍ഹരായവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തൊഴില്‍ വകുപ്പ് പ്രത്യേക പരിശ്രമം നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...