മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമ്മാണം ഉടൻ ആരംഭിക്കും ; എം എൽ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നു സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികളാണ് ആരംഭിക്കുക. 2500 ചതുരശ്ര അടിയിൽ 3 സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ കോൺഫറൻസ് ഹാൾ , ലൈബ്രറി, ശുചി മുറി, ചുറ്റുമതിൽ, കവാടം, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ നിർമ്മിക്കും.

നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലാണ് പുതിയ നിർമ്മാണം നടക്കുക. എം എൽ എ യോടൊപ്പം മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് ബിജു, പഞ്ചായത്തംഗം എൻ വളർമതി, പഞ്ചായത്ത് സെക്രട്ടറി വി എൻ അനിൽ , പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എഞ്ചിനീയർ ഷീന രാജൻ, അസി എക്സികുട്ടീവ് എൻജിനീയർ ആശ, അസി എൻജിനീയർ മെജോ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി...

0
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ...

പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കിയേക്കാം ; രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

0
ദില്ലി: ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ്...

‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

0
ഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ്...

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...