ആത്മഹത്യയെന്ന് വരുത്തി തീർക്കാനാണ് ഞരമ്പ് മുറിച്ചത് ; ഒറ്റപ്പാലം കൊലയിൽ പ്രതികൾ കുറ്റം സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിനടുത്ത് താമച്ചിരുന്ന ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈത്തണ്ടയിലെ ഞരമ്പ്  മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പിന്നാലെ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ടോടെ യാസിറിനെയും  ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവ‍‍ർ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരമ്പുകൾ മുറിച്ചത്. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഷീജയും മകനും ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...