ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം : യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍റെ കൊലപാതക കാരണം രാഷ്ട്രീയമെന്ന് പൊലീസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലീഗ്-ഡി വൈ എഫ് ഐ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂണിറ്റ് സെക്രട്ടറി ഇര്‍ഷാദ് അറസ്റ്റിലായി.

ഹൃദയധമനിയില്‍ ഏറ്റ ആഴത്തിലുളള മുറിവാണ് ഔഫിന്‍റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ബുധനാഴ്ച രാത്രി തന്നെ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് വാങ്ങി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇസഹാഖ്, ഹസന്‍ എന്നിവരുള്‍പ്പടെ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാള്‍കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് ഉള്‍പ്പടെയുളള കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പ്രദേശത്ത് തുടര്‍സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് ജാഗ്രതയിലാണ്. ചിലയിടങ്ങളില്‍ മുസ്ലീം ലീഗ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...