രാഷ്ട്രീയനേട്ടത്തിനായി ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നു : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴി തെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. വന്‍കിട കമ്പനികള്‍ കരാറുകളിലൂടെ കൃഷിഭൂമി തട്ടിയെടുക്കുന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിക്കുകയാണ്. കര്‍ഷക ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു. പിഎം കിസാന്‍ നിധിയുടെ വിതരണം പ്രധാനമന്ത്രി നിര്‍വഹിച്ചു. തുറന്നമനസ്സോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. കര്‍ഷ സമരത്തിന്‍റെ മറവില്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ചില നേതാക്കള്‍ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി കര്‍ഷകരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിച്ചത്.
“വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുകയാണ്. വര്‍ഷങ്ങളായി കേരളം ഭരിക്കുന്നവര്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം ചേരുന്നു. സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാന്‍ ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രി ചോദിച്ചു.
ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു.

ബംഗാളില്‍ കിസാന്‍ നിധി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കു വേണ്ടി അവര്‍ രംഗത്തിറങ്ങിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്തത്. പാര്‍ട്ടി എം.പി.മാരും എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന കര്‍ഷകരിലേക്കെത്തിക്കാനായി പ്രവര്‍ത്തകര്‍ വലിയ സ്‌ക്രീനുകള്‍ പലയിടത്തും സജ്ജമാക്കിയിരുന്നു. ലഘുലേഖകളും വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയവും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...