കൊല്ലത്ത് കഞ്ചാവുമായി നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ: ഓച്ചിറയിൽ കഞ്ചാവുമായി നാലുപേർ പിടിയിൽ. ഓച്ചിറ സ്വദേശി രാജേഷ്‌കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്‌കുമാർ പോലായി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 10.086 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് മൊത്തവിൽപ്പന നടത്തുന്നവരാണ് പിടിയിലായ പ്രതികൾ. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്.എസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ.ജെ.ആർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ആയ അജിത്. ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ. ജെ, സൂരജ്.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ.ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...