നമ്മുടെ തിരുവല്ല ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭവന പദ്ധതി ചാത്തങ്കരിയിൽ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നമ്മുടെ തിരുവല്ല ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭവന പദ്ധതി ചാത്തങ്കരിയിൽ പൂർത്തിയായി. മനോഹരമായ അഞ്ചു വീടുകളുടെ നിർമ്മാണമാണ് പൂര്‍ത്തീകരിച്ചത്. ചെറിയ ഹാൾ, സിറ്റൗട്ട്‌, കിടപ്പുമുറി, അടുക്കള, ആധുനിക രീതിയിലുള്ള ശുചിമുറി എന്നിവ അടങ്ങുന്നതാണ്‌ ഓരോ വീടും. വ്യവസായിയും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ട്രഷററുമായ എൻ എം രാജു നെടുംമ്പറമ്പില്‍ സൗജന്യമായി നല്‍കിയതാണ് സ്ഥലം. ജൂൺ മാസം പകുതിയോടെ ഭവനങ്ങൾ ഗുണഭോക്താക്കൾക്ക്‌ കൈമാറാനാണ്‌ ലക്ഷ്യമിടുന്നതെന്ന് നമ്മുടെ തിരുവല്ല ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡണ്ടുമായ പി.ഡി ജോര്‍ജ്ജ് പറഞ്ഞു.

ഓരോ ഗുണഭോക്താവിനും നാലു സെന്റ്‌ വസ്തുവും വീടും ലഭിക്കും. ഓരോ വീടിനും അഞ്ചു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ഓരോ വീടിനും ആറര ലക്ഷത്തിലധികം രൂപയായി. ലോകമെമ്പാടുമുള്ള അംഗങ്ങള്‍ നൽകിയ പിന്തുണയും സഹകരണവുമായിരുന്നു പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഇടയാക്കിയത്. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പ്രക്രിയക്ക്‌ തുടക്കം കുറിച്ചിട്ടുണ്ട്. നൂറിലധികം അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്‌. ശരിയായ ഗുണഭോക്താവിനെ കണ്ടെത്തി മാത്രമേ ഭവനങ്ങള്‍ കൈമാറൂവെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 80783 73700 എന്ന നമ്പരില്‍ ബന്ധപ്പെടാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന...

0
തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും...

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...