മകന്റെ കൈ പിഴുതെടുക്കും ; വടകരയിൽ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

വടകര: സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറിയില്ലെങ്കില്‍ മകന്റെ കൈ പിഴുതെടുക്കുമെന്ന് എസ്എന്‍ഡിപി നേതാവിന് ഭീഷണി. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര എന്‍എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പി എം രവീന്ദ്രന് നേരെയാണ് ഭീഷണിയുണ്ടായത്. മകന്റെ ഭാര്യയുടെ വീടിന് മുന്നില്‍ നിന്ന് റീത്തും ഭീഷണിക്കത്തും ലഭിച്ചു. ഇനി മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും മകന്റെ കൈ പിഴുതെടുക്കുമെന്നുമാണ് ഭീഷണി. എസ്എന്‍ഡിപി ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം 2022 ലും സമാനരീതിയിലുള്ള ഭീഷണി പി എം രവീന്ദ്രന് നേരെയുണ്ടായിരുന്നു. വീടിന് നേരെ കല്ലേറും വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്ന സാഹചര്യവും ഉണ്ടായി. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...