പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടുടമ അറിയാതെ ചേർത്ത ഒമ്പതു വോട്ടർമാരിൽ അഞ്ചു പേരെ കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടുടമ അറിയാതെ ചേർത്ത ഒമ്പതു വോട്ടർമാരിൽ അഞ്ചു പേരെ കൂടി കണ്ടെത്തി. ആലത്തൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 165 ലെ വോട്ടർമാരാണ് അഞ്ച് പേരും. ഹരിദാസൻ മൂത്തടത്ത്, രേവതി മൂത്തേടത്ത്, മുഖിയമ്മ മൂത്തേടത്ത്, സൽജ മൂത്തടത്ത്, മൃദുല വിജയ് എന്നിവരാണ് വ്യാജ വോട്ടർമാർ. ഹരിദാസൻ മൂത്തേടത്ത് ബിജെപിയുടെ പ്രാദേശിക നേതാവാണ്. ബാക്കിയുള്ളവരും ബിജെപി പശ്ചാത്തലമുള്ളവരാണ്. 2010ൽ ബിജെപി സ്ഥാനാർഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിദാസൻ മത്സരിച്ചിരുന്നു. ഹരിദാസൻ അടക്കമുള്ള അഞ്ചു പേരുടെ വോട്ട് വേലൂരിൽ വെട്ടി പൂങ്കുന്നത്ത് ചേർത്തു. വേലൂർ വെങ്ങിശേരിയിൽ താമസിക്കുന്ന ഇവരുടെ വോട്ട് പൂങ്കുന്നത്ത് ചേർത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

എന്നാൽ പൂങ്കുന്നത്ത് വോട്ട് ചേർത്തിനെക്കുറിച്ച് അറിയില്ലെന്നും വോട്ട് ചെയ്തിട്ടില്ലെന്നും ഹരിദാസൻ പറഞ്ഞു. ഹരിദാസനും കുടുംബവും വേലൂർ വെങ്ങലശേരിയിലെ സ്ഥിര താമസക്കാരും നാട്ടിൽ ജോലിയെടുത്ത് ജീവിക്കുന്നവരുമാണെന്ന് വാർഡ് അംഗം സി ഡി സൈമൺ പറഞ്ഞു. ആലത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് ഹരിദാസൻ അടക്കമുള്ള ഏതാനും ബിജെപിക്കാരുടെ പേരുകൾ വെട്ടിയിട്ടുണ്ടെന്നും സൈമൺ പറഞ്ഞു. തൃശൂര്‍ പൂങ്കുന്നത്തെ ക്യാപിറ്റൽ അപ്പാർട്മെന്റിലെ 4C ഫ്ളാറ്റിലെ ഉടമ അറിയാതെ വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടത് ഒമ്പത്പേരാണ്. വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്. പൂങ്കുന്നത്തെ ക്യാപിറ്റൽ C,4-ൽ താമസിക്കാതെ വോട്ട് ചേർത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി പറഞ്ഞു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകൾ പുറത്ത് വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...