കടക്ക് പുറത്ത് ; കണ്ടക്ടർ മദ്യലഹരിയില്‍ ജോലി ചെയ്തു, പിന്നാലെ യാത്രക്കാരുടെ പരാതിയില്‍ ഡ്രൈവര്‍ കണ്ടക്ടറെ ബസില്‍ നിന്നും ഇറക്കിവിട്ടു

For full experience, Download our mobile application:
Get it on Google Play

 

തൃശൂര്‍ : മദ്യലഹരിയില്‍ ജോലി ചെയ്ത കണ്ടക്ടറെ യാത്രക്കാരുടെ പരാതിയില്‍ ഡ്രൈവര്‍ ബസില്‍ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപിച്ച് ജോലി ചെയ്തത്. യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങുമ്പോഴാണ് ഉള്ളിലെ മദ്യപന്‍ പുറത്ത് ചാടിയത്. തുടര്‍ന്ന് യാത്രക്കാര്‍ ഡ്രൈവറോട് പരാതി പറഞ്ഞു. ബസ് മഴുവഞ്ചേരിയിലെത്തിയപ്പോള്‍ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാര്‍ രംഗത്ത് വന്നതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറെ നന്നായി പെരുമാറിയ ശേഷം ഇറക്കി വിടുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.

അതേസമയം, മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും ഉപയോഗിച്ച് സര്‍വീസ് നടത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശി ആലുക്കല്‍ വീട്ടില്‍ ശ്രീകൃഷ്ണ(46)നെയും ഇയാള്‍ ഓടിച്ച എം.കെ.കെ ബസും വെള്ളാറ്റഞ്ഞൂര്‍ കുറവന്നൂര്‍ സ്വദേശി കൊടത്തില്‍ വീട്ടില്‍ അജിത്തി(21)നെയും ഇയാള്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫിസുമോന്‍ ബസുമാണ് കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...