താലിബാന് കനത്ത തിരിച്ചടി ; വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂൾ : അഫ്ഗാനിസ്താനിൽ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിൽ താലിബാന് തിരിച്ചടി. ഷെബർഗാൻ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തിൽ 200 ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഫവദ് അമൻ ട്വീറ്റ് ചെയ്തു.

താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് ഷബർഗാൻ നഗരത്തിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 200 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകർക്കപ്പെട്ടു. – ഫവാദ് അമൻ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 6:30 നാണ് ജാവ്ജൻ പ്രവിശ്യയിലെ ഷെബർഗാൻ നഗരത്തിൽ താലിബാനെ ലക്ഷ്യമിട്ട് ബി -52 ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ആക്രമണത്തിൽ ഭീകരർക്ക് കനത്ത ആൾ നാശമാണ് ഉണ്ടായത്.

വടക്കൻ അഫ്ഗാനിലെ ജാവ്ജൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷബർഗാൻ താലിബാൻ കീഴടക്കിയിരുന്നു. അഫ്ഗാൻ സേനയുമായുള്ള ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാൻ കീഴടക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ താലിബാൻ കീഴടങ്ങുന്ന രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഷെബർഗാൻ എന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...