കെ.കെ രമയെ കാണണ്ട വണ്ടികണ്ടാലും സി.പി.എമ്മിന് കലിപ്പാകും ; കാരണം എം.എല്‍.എ യുടെ വാഹനത്തിന്റെ നമ്പര്‍തന്നെ

For full experience, Download our mobile application:
Get it on Google Play

വടകര : ടി.പി ചന്ദ്രശേഖരന്റെ മൊബൈല്‍ നമ്പര്‍ ഔദ്യോഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിലും ടി.പിയുടെ ഓര്‍മകളെ നിലനിര്‍ത്തി ഭാര്യയും വടകര എം.എല്‍.എ യുമായ കെ.കെ രമ. എം.എല്‍.എയുടെ ഔദ്യോഗിക വാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറാണ് നല്‍കിയിരിക്കുന്നത്. ഇത് കാണുമ്പോഴും സി.പി.എമ്മിന് കലിപ്പാകും, പഴയകാര്യങ്ങള്‍ തികട്ടിവരും.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെല്ലാം സജീവമായിരുന്ന ടി.പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പറായ KL 18 A 6395 എന്ന നമ്പര്‍ നാട്ടുകാര്‍ക്കെല്ലാം സുപരിചിതമായിരുന്നു. ഈ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് 2012 മേയ് നാലിന് രാത്രി ടി.പിയെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുന്നത്.

കെ.കെ. രമ എം.എല്‍.എയുടെ വാഹനത്തിന് KL 18 AA 6395 എന്ന നമ്പറാണ് ലഭിച്ചിരിക്കുന്നത്. ഈ നമ്പറിനായി നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. ടി.പിയുടെ മൊബൈല്‍ നമ്പറായിരുന്ന 9447933040 ആണ് രമയുടെ ഔദ്യോഗിക നമ്പറായി ഉപയോഗിക്കുന്നത്. ഏത് ആവശ്യങ്ങള്‍ക്കും സഖാവ് ടി.പിയെ ആളുകള്‍ എങ്ങനെയാണോ ബന്ധപ്പെട്ടിരുന്നത്, ഇനിയും അതുപോലെ ഏത് സമയത്തും ആ നമ്പറില്‍ വിളിക്കാമെന്ന് എം.എല്‍.എ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...