വൻതോതിൽ നിരോധിത പാൻമസാല കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്; കാറിൽ നിന്ന് പിടികൂടിയത് ആയിരക്കണക്കിന് പാക്കറ്റുകൾ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസർകോട് പോലീസ് പിടിച്ചെടുത്തത്. കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകളിലാണ് പാൻമസാല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് തൃക്കരിപ്പൂർ സ്വദേശിയും നിലവിൽ മധൂർ ചെട്ടുംകുഴിയിൽ താമസക്കാരനുമായ മുഹമ്മദ് സഫീർ സി കെ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു ആസാദ് നഗർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പൊലീസ് പട്രോളിംഗും വാഹന പരിശോധനയും നടത്തുകയായിരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

സമയം ചൗക്കി ഭാഗത്ത് നിന്ന് ഉളിയത്തടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാർ പോലീസിനെ കണ്ട് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയതിൽ കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഇവ തുറന്ന് പരിശോധിച്ചതിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പാൻമസാല ശേഖരവും കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യയുടെ താക്കീത് ; അതിർത്തി സുരക്ഷ ശക്തമാക്കാൻ കർശന...

0
ന്യൂഡൽഹി: പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ. ഫിറോസ്പൂരിൽ...

പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു; തൃണമൂൽ കോൺഗ്രസിന് തിരിച്ചടി

0
ന്യൂഡൽഹി: പാർലമെൻ്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന് (ടി.എം.സി)...

ഒക്ടോബർ ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

0
ന്യൂഡൽഹി: ഒക്ടോബർ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസർവ്...

രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവജനങ്ങളുടെ മാർച്ച് ...

0
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട്...