ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂൾ പടിയിൽ അപകട ഭീഷണി ഉയർത്തി വാഹനങ്ങളുടെ മരണപ്പാച്ചിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂൾ പടിയിൽ അപകട ഭീഷണി ഉയർത്തി വാഹനങ്ങളുടെ മരണപ്പാച്ചിൽ . സ്കൂളിന്റെ സമീപത്തെ പ്രധാന സ്റ്റോപ്പായതിനാൽ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ ഇറങ്ങുന്നത് ഇവിടെയാണ്. ഒരു വാഹനം യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയാൽ മറുവശത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു.

ചുങ്കപ്പാറ – ചാലാപ്പള്ളി റോഡിലേക്ക് കിടി കെട്ടിപ്പാറ റോഡ് സന്ധിക്കുന്ന ഭാഗം കൂടിയാണ് ഇവിടം. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽ കൂടി വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ വിദ്യാർഥികൾ ഇതിനിടയിലൂടെ വേണം നടന്നു പോകേണ്ടതും. അപകടസൂചനാ ബോർഡുകളോ സീബ്രാ ലൈനോ ഒന്നും ഇവിടെയില്ല. അപകട സാധ്യത നിലനിൽക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....