അരക്കോടി രൂപ ചെലവിട്ട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ഉപേക്ഷിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അരക്കോടി രൂപ ചെലവിട്ട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ഉപേക്ഷിച്ച നിലയിൽ.  ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. ജില്ലാ പഞ്ചായത്ത് നിർദേശിച്ച 1000 ലീറ്റർ കൂടാതെ 300 ലീറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ പ്രവാസി മലയാളി വി.കെ.എൻ. ഗ്രൂപ്പ് പണം നൽകിയിരുന്നു. ജനറേറ്റർ, ഹൈ ടെൻഷൻ വൈദ്യുതി ലൈൻ, പ്ലാന്റിനുള്ള സ്ഥലം, കെട്ടിടം എന്നിവയ്ക്കായി ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപയും ചെലവിട്ടിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് 2023 നവംബർ 26ന് 1000 ലീറ്റർ ടാങ്കിന്റെ കംപ്രസർ പൊട്ടിത്തെറിക്കുന്നത്. സേഫ്റ്റി വാൽവിന്റെ തകരാറാണു പൊട്ടത്തെറിക്കു കാരണമെന്നാണ് അന്നു വിദഗ്ധർ പറഞ്ഞത്. പൊട്ടിത്തെറിയിൽ പ്ലാന്റിന്റെ മേൽക്കൂര തകർന്നതോടെ വെയിലും മഴയും ഏറ്റ് കിടക്കുന്ന അവസ്ഥയായി പ്ലാന്റിന്. പിന്നീട് മേൽക്കൂര ശരിയാക്കിയെങ്കിലും വീണ്ടും ചിലപാളികൾ അടർന്നു താഴെ വീണതോടെ മഴ പെയ്യുമ്പോൾ പ്ലാന്റിനുള്ളിലേക്കാണ് വെള്ളം വീഴുന്നത്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച പ്ലാന്റ് വെറുതെ കിടന്നു നശിക്കുമ്പോൾ പുറത്തു നിന്ന് ഓക്സിജൻ വാങ്ങേണ്ട സ്ഥിതിയാണ് ജില്ലാ ആശുപത്രിക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...