ഡല്‍ഹി : ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ച മെഹ്റോളിയിലെ ബത്ര ആശുപത്രി പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ലജ്പത് നഗര്‍ ഐബിഎസ് ആശുപത്രി അധികൃതര്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ 10 ഓക്സിജന്‍ സിലിണ്ടര്‍ താല്‍ക്കാലിക ആവശ്യത്തിനായി എത്തിച്ചു. അതിനിടെ ഓക്സിജന്‍ ഉടന്‍ തീരുമെന്ന് ബെംഗളൂരുവിലെ 2 ആശുപത്രികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.