ചെയർമാന്റെ ഓക്സിമീറ്റർ ചലഞ്ച് ; പത്തനംതിട്ട നഗരസഭയിലെ 32 വാർഡുകളിലും ജാഗ്രതാ സമിതികൾക്ക് ഓക്സിമീറ്റർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈന്റെ  ഓക്സിമീറ്റർ ചലഞ്ചിലൂടെ ലഭിച്ച പൾസ് ഓക്സിമീറ്ററുകളുടെ ഒന്നാംഘട്ട വിതരണം വീണാ ജോർജ്ജ്  എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ജാസിംകുട്ടിക്ക് ഓക്സിമീറ്റർ കൈമാറിക്കൊണ്ടാണ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചത്.

32 വാർഡുകളിലെയും ജാഗ്രതാ സമിതികൾക്ക് പൾസ്‌ ഓക്സിമീറ്റർ കൈമാറും. ഓക്സിമീറ്റർ ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ടി സക്കീർ ഹുസൈന്‍ പറഞ്ഞു. നാട്ടിലും വിദേശത്തുനിന്നും വലിയ സഹകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, കൗൺസിലർമാരായ പി കെ അനീഷ്, ആർ സാബു, ശോഭ കെ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു മോൻ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...