വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യന്റെ  ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം ; പി ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മനുഷ്യന്റെ  ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും തണ്ണിത്തോട്ടിൽ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട ബിനീഷ് മാത്യുവിന്റെ  ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും കേരള കോൺഗ്രസ് (എം) ആക്ടിങ് ചെയർമാൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും മറ്റുസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ വേണ്ട അടിയന്തിര നടപടികള്‍  സ്വീകരിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. കാർഷിക വിദ്യാഭ്യാസ മേഖലകൾക്ക് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും  വേനൽ മഴയിൽ കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്നും കാർഷിക വ്യവസായ മേഖലയിൽ ഉത്തേജക പാക്കേജുകൾ നടപ്പിലാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻറ് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ പ്രോഫ. ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, കുഞ്ഞു കോശി പോൾ, എബ്രഹാം കലമണ്ണിൽ, അഡ്വ. എൻ ബാബു വർഗീസ്, അഡ്വ.വർഗീസ് മാമ്മൻ , ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. ധർണയ്ക്ക് വി ആർ രാജേഷ്, ദീപു ഉമ്മൻ, കെ എസ് ജോസ്, കുഞ്ഞുമോൻ കെങ്കിരേത്ത് , ബിനു കുരുവിള, രാജു തിരുവല്ല, തോമസുകുട്ടി കുമ്മണ്ണൂർ , രാജു താമര പള്ളി, ഷിബു പുതുക്കേരി, അക്കാമ്മ ജോൺസൺ എന്നിവർ നേത്രുത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...