വേനല്‍മഴ ശക്തമായതോടെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; ഡാമുകള്‍ തുറക്കണമെന്ന് വിദഗ്ദര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  വേനല്‍മഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി ഉള്‍പ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയര്‍ന്നു നില്‍ക്കുകയാണ്. കാലവര്‍ഷം എത്താറായ സാഹചര്യത്തില്‍ ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പരിസ്ഥിതി സംഘടനകളും വിദഗ്ധരും ചൂണ്ടിക്കാട്ടി. ഇടുക്കിയുള്‍പ്പടെയുള്ള അണക്കെട്ടുകളില്‍ അടിയന്തരമായി ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു.

കൂടാതെ പ്രളയസാധ്യത മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിലും ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ തല ഇടപെടലുകള്‍ വേണമെന്നും ചീഫ് സെക്രട്ടറിക്ക്‌ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ പ്രതീക്ഷയില്‍ മേയ് അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് പത്തു ശതമാനത്തില്‍ എത്തിക്കാറുണ്ട്. ഏപ്രില്‍ 30 വരെയുള്ള കണക്കെടുത്താല്‍ ഡാമുകളിലെ വെള്ളമുപയോഗിച്ച്‌ 165.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. എന്നാല്‍ മേയ് അവസാനമാകുമ്പോള്‍ വേനല്‍ മഴയിലൂടെ 13 കോടി യൂണിറ്റ് കൂടി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം വൈകുകയാണെങ്കില്‍ ജൂണിലേക്കുള്ള വൈദ്യുതിക്കായി ഡാമുകളില്‍ കരുതേണ്ടത് 70 കോടി യൂണിറ്റിനുള്ള വെള്ളം മതി എന്നിരിക്കേയാണിത്.

നിലവില്‍ ഇടുക്കി ഡാമില്‍ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ മേയ് അവസാനം ഇടുക്കിയില്‍ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മേയ് 31-ന് ഇടുക്കിയില്‍ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായില്‍ 95 ശതമാനമായി ഉയര്‍ന്നുവെന്നും കത്തില്‍ വ്യക്തമാക്കി. കൂടാതെ തമിഴ്‌നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് സര്‍ക്കാര്‍ തല ഇടപെടലുകള്‍ നടത്തണം. തമിഴ്‌നാട് വഴങ്ങുന്നില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...