കണ്ണൂര്‍ : ബി ജെ പിയുടെ വോട്ട് ലീഗിന് വേണമെന്നും അവരുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നുമുള്ള ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പി എം എ സലാമിനെതിരെ കടുത്ത പരിഹാസവുമായി സി പി ഐ എം നേതാവ് പി ജയരാജന്‍.’എനിക്കും കിട്ടണം പണം’. അതിനപ്പുറം എന്ത് സമുദായതാല്പര്യം എന്നായിരുന്നു പി എം എ സലാമിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്ന വാര്‍ത്ത് ഷെയര്‍ ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പി ജയരാജന്റെ പരിഹാസം.
കോഴിക്കോട് സൗത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ ഇറക്കി ലീഗ് വലിയ വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലായിരുന്നു സലാമിന്റെ ബി ജെ പിയുമായി വോട്ട് ധാരണയിലെത്താനുള്ള ലീഗ് നീക്കം നീക്കം. ‘നമുക്ക് വോട്ടാണ് വലുത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റി ചേര്‍ന്നോ മണ്ഡലം കമ്മിറ്റി ചേര്‍ന്നോ എന്നത് പ്രശ്‌നമല്ല. ബി ജെ പിക്കാര്‍ നമുക്ക് വോട്ട് ചെയ്യുമെങ്കില്‍ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്’ ഇതായിരുന്നു സലാമിന്റെ ഫോണ്‍ സംഭാഷണം.