കോവിഡ് വ്യാപനം ; പരീക്ഷകള്‍ മാറ്റിവെയ്ക്കണം – സര്‍വകലാശാലയ്ക്ക് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഒരാഴ്ചയ്ക്കുള്ളില്‍ 393 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റര്‍. രണ്ട് വകുപ്പുകളിലെ മേധാവികള്‍ ഉള്‍പ്പടെ നിരവധി അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോളേജില്‍ 35 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ ഇത്രയും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കോളേജിലെ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ഒഴിവാക്കി താത്കാലികമായി അടച്ചിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഇപ്പോഴും തുടരുന്നുണ്ട്.

അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ രോഗം വ്യപിച്ചതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുണ്ട്. മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം സര്‍വ്വകലാശാലയുടേതാണ്.

തലസ്ഥാന നഗരിയിലെ കോവിഡ് കേസുകളും ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച്‌ ജില്ലയില്‍ 12 കോളേജുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ പോസിറ്റീവാകുന്ന സ്ഥിതിയുണ്ട്. സെക്രട്ടറിയേറ്റിലെ സ്ഥിതിയും മറിച്ചല്ല. ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുകയാണ്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം ഗുരുതരമായാണ് കണക്കാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...